Mammootty On Competition With Pranav Mohanlal In This January <br /> <br />മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി. ചിത്രത്തിന്‍റെ റിലീസ് തീയതി ജനുവരി 26 ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആദിക്ക് വെല്ലുവിളിയുമായി മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആദിയുടെ അതേ ദിവസം തന്നെയാണ് സ്ട്രീറ്റ് ലൈറ്റ്സും തിയേറ്ററുകളിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രീകരിച്ച സിനിമ തെലുങ്കില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്യും. തെലുങ്കിലേക്കും ഡബ്ബ് ചെയ്യേണ്ടതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് നവംബറില്‍ നിന്നും ജനവരിയിലേക്ക് നീട്ടാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ പ്ലേഹൗസ് നിര്‍മിക്കുന്ന ചിത്രം കൂടെയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. <br />